താമരശ്ശേരി ചുരത്തിൽ ഓയിൽ പരന്നു ; ബൈക്ക് യാത്രികരായ രണ്ടാൾക്ക് പരിക്ക്
താമരശ്ശേരി: താമരശ്ശേരി ചുരം അഞ്ചാം വളവിൽ റോഡിൽ ഓയിൽ പരന്നതിനെ തുടർന്ന് ബൈക്ക് മറിഞ്ഞ് രണ്ടാൾക്ക് പരിക്കേറ്റു.
താമരശ്ശേരി: താമരശ്ശേരി ചുരം അഞ്ചാം വളവിൽ റോഡിൽ ഓയിൽ പരന്നതിനെ തുടർന്ന് ബൈക്ക് മറിഞ്ഞ് രണ്ടാൾക്ക് പരിക്കേറ്റു.
മിഞ്ചന്തകൊടവന ആസിഫ് (47), സുഹൃത്ത് കണ്ണഞ്ചേരി മനോജ് ബാബു (33) എന്നിവർക്കാണ് പരിക്കേറ്റത്.ഇരുവരും താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. വൈകീട്ട് 6 മണിയോടെയാണ് സംഭവം. ഇരുവരും ഫാബ്രിക്കേഷൻ ജോലി കഴിഞ്ഞ് കൽപ്പറ്റയിൽ നിന്നും കോഴിക്കോട്ടേക്ക് വരികയായിരുന്നു