ഇയ്യാട് അയോദ്ധ്യ പി. ടി. ബാലകൃഷ്ണന്‍ നായര്‍ (നിത്യാനന്ദന്‍ മാസ്റ്റര്‍) നിര്യാതനായി

പൂനൂര്‍ ഗവണ്‍മെന്റ് ഹൈസ്‌കൂളിലെ മുന്‍ പ്രധാന അധ്യാപകനായിരുന്ന പി. ടി. ബാലകൃഷ്ണന്‍ നായര്‍ (നിത്യാനന്ദന്‍ മാസ്റ്റര്‍) (84) നിര്യാതനായി.  

ചൊവ്വാഴ്ച  കോയമ്പത്തൂരിലെ ജി. കുപ്പുസ്വാമി മെമ്മോറിയല്‍ ഹോസ്പിറ്റലിലായിരുന്നു അന്ത്യം.  
പരേതരായ കല്ലിടുക്കില്‍ ഉണ്ണി നായരുടെയും തച്ചോത്ത് ദാക്ഷായണി അമ്മയുടെയും മകനാണ്.  
ഭാര്യ: രാരോത്ത് കോട്ടാരത്തില്‍ സുലോചന.
മക്കള്‍:റീജ (ബാംഗ്ലൂര്‍), റിലേഷ് (യുകെ), റിജേഷ് (കോയമ്പത്തൂര്‍).  
മരുമക്കള്‍:-ഹേമാനന്ദ് ചെങ്കളത്ത് (ബാംഗ്ലൂര്‍), ഡോ. ലോഹിത നമ്പ്യാര്‍ (യുകെ), ഡോ. ബിന്ദു മേനോന്‍ (കോയമ്പത്തൂര്‍).  
സഹോദരന്മാര്‍: പി. ടി. രാജന്‍ നായര്‍ (റിട്ട. പോസ്റ്റല്‍ ഡിപ്പാര്‍ട്ട്‌മെന്റ്), പരേതനായ പി. ടി. ഉണ്ണികൃഷ്ണന്‍ നായര്‍ (റിട്ട. സെക്രട്ടറി, ഉണ്ണികുളം സര്‍വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക്). ഭൗതിക ശരീരം ഇന്ന്  വീട്ടില്‍ ഇയ്യാടുള്ള 'അയോദ്ധ്യ' വസതിയിലേക്ക് എത്തിക്കും. സംസ്‌കാര ചടങ്ങുകള്‍ നാളെ  11-ന് വ്യാഴം  ഉച്ചയ്ക്ക് 12.00 മണിക്ക് ഇയ്യാടുള്ള 'അയോദ്ധ്യ' വീട്ടുവളപ്പില്‍ വെച്ച് നടക്കുന്നതാണ്

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍