കോളിക്കൽ സലഫി മദ്‌റസയിൽ പരിസ്ഥിതി ദിനാചരണവും ക്വിസ് മത്സരവും സംഘടിപ്പിച്ചു

കോളിക്കൽ : കോളിക്കൽ സലഫി മദ്‌റസയിൽ ലോക പരിസ്ഥിതി ദിനാചരണവും, പരിസ്ഥിതി ക്വിസ് മത്സരവും സംഘടിപ്പിച്ചു. പ്രധാന അധ്യാപകൻ വി കെ മുഹമ്മദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു.താമരശ്ശേരി മണ്ഡലം കെ എൻ എം ജനറൽ സെക്രട്ടറി പി പി അബ്ദുസ്സലാം മാസ്റ്റർ പരിപാടികൾ ഉദ്ഘാടനം ചെയ്തു. പ്രകൃതിയെ സംരക്ഷിക്കുക എന്നത് കേവലം ഒരു കടമ മാത്രമല്ല, നമ്മുടെ നിലനിൽപിൻ്റെ തന്നെ അടിസ്ഥാനം കൂടിയാണതെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ജാഫർ കോളിക്കൽ പരിസ്ഥിതി ദിന സന്ദേശം നൽകി. തുടർന്നു നടന്ന ക്വിസ് മത്സരത്തിൽ ഹയ മറിയം, ഹൈസംഖമർ, ബിലാൽ അമീൻ എന്നിവർ യഥാക്രമം ഒന്നും , രണ്ടും , മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. പി പി റുഖിയ്യ ടീച്ചർ ആശംസകൾ നേർന്നു സംസാരിച്ചു. എദിൻഖമർ നന്ദി പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍