സംസ്ഥാനത്ത് കാലവർഷം നാളെയെത്തും


തിരുവനന്തപുരം: സംസ്ഥാനത്ത് തെക്കുപടിഞ്ഞാറൻ കാലവർഷം ജൂൺ നാലോടെ (നാളെ) എത്തിച്ചേരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്കൻ കേരള തീരത്തോട് ചേർന്ന്, തെക്കുകിഴക്കൻ അറബിക്കടലിന് മുകളിൽ ചക്രവാതച്ചുഴി നിലനിൽക്കുന്നതും പടിഞാറൻ കാറ്റ് ശക്തിപ്രാപിച്ചതുമാണ് കാലവർഷം നേരത്തെയെത്താൻ കാരണമാകുന്നത്. ഇതിന്റെ സ്വാധീനത്താൽ സംസ്ഥാനത്ത് ഇന്ന് വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ട്.

ലക്ഷദ്വീപ്, തമിഴ്‌നാടിന്റെ ചില പ്രദേശങ്ങൾ, അറബിക്കടലിന്റെയും ബംഗാൾ ഉൾക്കടലിന്റെയും കൂടുതൽ ഭാഗങ്ങളിലേക്ക് വരും ദിവസങ്ങളിൽ കാലവർഷം വ്യാപിക്കും. നിലവിൽ കേരള തീരത്ത് മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരുകയാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍