കെ.എസ്.ഇ.ബി സര്‍ ചാര്‍ജ് ഈടാക്കാന്‍ തീരുമാനം

തിരുവനന്തപുരം: ജനങ്ങളെ ഷോക്കടിപ്പിക്കാന്‍ കെ.എസ്.ഇ.ബിയും. ഈ മാസം യൂണിറ്റിന് 2 പൈസ വീതം ഇന്ധന സര്‍ചാര്‍ജ് ഈടാക്കാന്‍ കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ് തീരുമാനിച്ചു. സംസ്ഥാനത്തെ വൈദ്യുതി ഉപഭോക്താക്കള്‍ക്ക് അധികബാധ്യത വരുത്തിവെക്കുന്നതാണ് നീക്കം. പ്രതിമാസം ബില്‍ ലഭിക്കുന്നവര്‍ക്കും ദ്വൈമാസ ബില്ലുള്ള ഉപഭോക്താക്കള്‍ക്കും ഒരേ നിരക്കിലായിരിക്കും സര്‍ചാര്‍ജ് ബാധകമാകുന്നത്. കഴിഞ്ഞ മാസത്തില്‍ യൂണിറ്റിന് ഒരുപൈസയായിരുന്നു സര്‍ചാര്‍ജ് ഈടാക്കിയിരുന്നത്.

കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ സംസ്ഥാനത്തിന് പുറത്തുനിന്നുള്ള വിവിധ കേന്ദ്രങ്ങളില്‍ നിന്നും ഐപിപികളില്‍ നിന്നും വൈദ്യുതി എത്തിച്ചതില്‍ കെ.എസ്.ഇ.ബിക്ക് വലിയ തോതിലുള്ള അധിക ബാധ്യത ഉണ്ടായതാണ് ഈ വിലവര്‍ധനവിന് കാരണമായത്. ഏപ്രില്‍ മാസത്തെ വൈദ്യുതി വാങ്ങലിലൂടെ മാത്രം 5.48 കോടി രൂപയുടെ അധിക ചെലവാണ് ബോര്‍ഡിനുണ്ടായതെന്നാണ് ഔദ്യോഗിക കണക്ക്. ഈ അധിക ബാധ്യത ഇന്ധന സര്‍ചാര്‍ജായി ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കാനാണ് ബോര്‍ഡിന്റെ നീക്കം. മുന്‍ മാസങ്ങളിലെ നിരക്കുകള്‍ കൂടി പരിഗണിച്ചാണ് ദ്വൈമാസ ഉപഭോക്താക്കള്‍ക്കും ജൂണ്‍ മാസത്തെ ബില്ലുകളില്‍ യൂണിറ്റിന് 2 പൈസ വീതം ഈടാക്കുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍