പി.ടി.എ ജനറൽ ബോഡിയും ബോധവൽക്കരണ ക്ലാസും നടത്തി..
കോടഞ്ചേരി: കോടഞ്ചേരി സെന്റ് ജോസഫ്സ് എൽ.പി സ്കൂളിൽ അധ്യാപക രക്ഷാകർതൃ സംഗമം കോടഞ്ചേരി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി ഉദ്ഘാടനം ചെയ്തു. സ്‌കൂൾ മാനേജർ റവ. ഫാദർ ജോൺ ഒറവുങ്കര അധ്യക്ഷത വഹിച്ചു. 2026-27 അധ്യയന വർഷത്തേക്കുള്ള പിടിഎ എക്സിക്യൂട്ടീവ് കമ്മിറ്റിയെ യോഗം തെരഞ്ഞെടുത്തു. പി ടി എ പ്രസിഡന്റായി സിബി ഫ്രാൻസിസ്, വൈസ് പ്രസിഡന്റായി ബിബിൻ ടോം, എം പി ടി എ പ്രസിഡന്റായി ആയി ടിനുമോൾ പി ടി, വൈസ് പ്രസിഡന്റായി മഞ്ജുഷ ടോം എന്നിവരെ തെരഞ്ഞെടുത്തു.
തിരുവമ്പാടി അൽഫോൻസാ കോളേജ് പ്രിൻസിപ്പാൾ ഷൈജു ഏലിയാസ് ബോധവൽക്കരണ ക്ലാസിന് നേതൃത്വം നൽകി. ഡോ കെ ഹസീന ഷിഗല്ല ബോധവൽകരണം നൽകി.
പ്രധാനധ്യാപിക ജിസ്ന ജോസ് , പിടിഎ പ്രസിഡന്റ് സിബി ഫ്രാൻസിസ്, സ്റ്റാഫ് സെക്രട്ടറി സി. പി സാജിദ് തുടങ്ങിയവർ സംസാരിച്ചു.
