വിസ്‌ഡം സ്‌റ്റുഡൻ്റ്സ്പ്രതിഭാസംഗമം സംഘടിപ്പിച്ചു.

പൂനൂർ: വിവിധ മൽസര പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥി-വിദ്യാർത്ഥിനികളെ സംഘടിപ്പിച്ച് വിസ്ഡം സ്‌റ്റുഡൻ്റ്സ് പൂനൂർ മണ്ഡലം കമ്മിറ്റി പ്രതിഭാ സംഗമം നടത്തി. പൂനൂർ സലഫി മദ്‌റസയിൽ നടന്ന സംഗമം ഉണ്ണികുളം ഗ്രാമപഞ്ചായത്ത് മെമ്പർ എം ഹംസ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. വിസ്‌ഡം ജില്ലാ ട്രഷറർ സി. പി സാജിദ് അധ്യക്ഷത വഹിച്ചു. പ്ലസ് ടു പരീക്ഷയിലെ ഉന്നത വിജയികൾക്ക് വിസ്‌ഡം മണ്ഡലം പ്രസിഡണ്ട് സംസം അബ്‌ദുഹിമാൻ, എസ് എസ് എൽ സി വിജയികൾക്ക് സെക്രട്ടറി ടി. എം നൗഫൽ, വിസ്‌ഡം മദ്‌റസ പൊതു പരീക്ഷ, എൻ. എം. എം. എസ്, യു.എസ്.എസ്, എൽ.എസ്.എസ് ജേതാക്കൾക്ക് വാർഡ് മെമ്പർ എം ഹംസ മാസ്‌റ്റർ, വിസ്ഡം മണ്ഡലം സെക്രട്ടറി വി.കെ സുബൈർ, ട്രഷറർ ടി.ടി അബ്‌ദുസലാം എന്നിവർ അവാർഡുകൾ സമ്മാനിച്ചു. വിസ്‌ഡം സ്‌റ്റുഡൻ്റ്സ് മണ്ഡലം സെക്രട്ടറി സി. പി അമീൻ സ്വാഗതവും വൈസ് പ്രസിഡണ്ട് കെ ആദിൽ അമീൻ നന്ദിയും പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍