സഹ്റ പടച്ചോന്റെ മാലാഖ വിജയികളെ പ്രഖ്യാപിച്ചു..
കട്ടിപ്പാറ :കന്നൂട്ടിപ്പാറ IUM എൽ പി സ്കൂളിൽ " എന്നും ഒപ്പം നിൽക്കാൻ IUM എൽ പി " എന്ന പദ്ധതിയുടെ ഭാഗമായി ഇത്തവണ LSS നേട്ടം കരസ്ഥമാക്കിയ 8 വിദ്യാർത്ഥികൾക്ക് സ്കൂളിൽനിന്ന് സമ്മാനമായി നൽകിയ ഹർഷിദ് നൂറാംതോട് എഴുതിയ സഹ്റ പടച്ചോന്റെ മാലാഖ എന്ന പുസ്തകം സ്കൂളിൽ നടന്ന ആഹ്ലാദ ചടങ്ങിൽ വിജയികൾക്ക് സമ്മാനമായി സമർപ്പിച്ചിരുന്നു. ജൂൺ 18ന് ഈ പുസ്തകത്തിലെ 10 ചോദ്യങ്ങൾ ചോദിക്കുകയും അതിൽ നിന്നും തിരഞ്ഞെടുക്കുന്ന വിജയികൾക്ക് ജൂൺ 19 വായനാ ദിനത്തിൽ ഈ പുസ്തകം എഴുതിയ എഴുത്തുകാരനിൽ നിന്നും സമ്മാനം നൽകുമെന്ന് അറിയിച്ചിരുന്നു.
മത്സരത്തിൽ 8 വിദ്യാർത്ഥികളും പങ്കെടുക്കുകയും10ൽ 10മാർക്ക് കരസ്ഥമാക്കി ഫിൽസ ഫാത്തിമ സലീം , മുഹമ്മദ് അജ് വദ് എന്നിവർ ഒന്നാം സ്ഥാനം പങ്കിടും. ഇന്ന് സ്കൂളിൽ നടക്കുന്ന ചടങ്ങിൽ വിജയികൾ സമ്മാനം ഏറ്റുവാങ്ങും. പ്രധാനധ്യാപിക ജസീന ഹുസൈൻ വിജയികളെ അഭിനന്ദിച്ചു. ഇത്തരം നല്ല പദ്ധതികൾ കുട്ടികൾക്ക് മുന്നോട്ടുള്ള വിജ്ഞാന മുന്നേറ്റത്തിന് നിമിത്തമാകുമെന്ന് PTA പ്രസിഡന്റ് ഷംനാസ് പൊയിൽ സൂചിപ്പിച്ചു. കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജീന ടീച്ചർ, ബ്ലോക്ക് മെമ്പർ നുഷ്ഹത്ത് ടീച്ചർ,ചീഫ് പ്രമോട്ടർ എ കെ അബൂബക്കർ കുട്ടി, മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളായ അബ്ദുള്ള മലയിൽ, ഷമീം വാവാട്, ലിമാ മുഹമ്മദ്, റഹീം കളത്തിൽ,സഫീർ നാദാപുരം, സുബൈർ പെരിങ്ങോട്, ഹാരിസ് കന്നൂട്ടിപ്പാറ,, റഹീം കൊടുവള്ളി, എസ്, എസ്, ജി ചെയർമാൻ അലക്സ് മാത്യു, എം പി ടി എ പ്രസിഡണ്ട് സജ്നാ നിസാർ, എസ്, എസ്, ജി കൺവീനർ സലാം കന്നൂട്ടിപ്പാറ,പി കെ മുഹമ്മദലി, ന്യൂട്രീഷൻ ഗാർഡൻ കൺവീനർ മുബീർ തോലത്ത്, പി ടി എ വൈസ് ചെയർപേഴ്സൺ ജംഷീന ആറ്റുസ്ഥലം,എന്നിവർ വിജയികളെ അഭിനന്ദിച്ചു..
പ്രോഗ്രാം കൺവീനർ കെ സി ശിഹാബ്, ദിൻഷ ദിനേശ്, തസ്ലീന പി പി, ഷബീജ് ടി, യാസീൻ പി, ടെക്നിക്കൽ കൺവീനർ ഫൈസ് ഹമദാനി, നീതു പീറ്റർ, ആര്യ മുരളി,അനു ബേബി, ഷാഹിന കെ എ, ഷാഹിന കെ കെ, മുംതാസ് എ കെ, സുഹറ പൂനൂർ എന്നിവർ സന്നിഹിതരായി...
