കട്ടിപ്പാറ നസ്രത്ത് യു പി സ്കൂളിൻ്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ദിനം ആചരിച്ചു

.
കട്ടിപ്പാറ : നസ്രത്ത് യു പി സ്കൂളിന്റെ നേതൃത്വത്തിൽ കട്ടിപ്പാറ അങ്ങാടിയിൽ ലഹരി വിരുദ്ധ റാലിയും,ഫ്ലാഷ് മോബും സംഘടിപ്പിക്കുകയും ലഹരിക്കെതിരെ വിദ്യാർത്ഥികളും അധ്യാപകരും വ്യാപാരികളും നാട്ടുകാരും  പ്രതിജ്ഞ എടുക്കുകയും  ചെയ്തു.വിദ്യാർത്ഥികൾ അങ്ങാടിയിൽ മനുഷ്യചങ്ങല തീർത്തു. . പ്ലക്കാർഡുകളുമായി മുദ്രാവാക്യങ്ങൾ വിളിച്ച് കട്ടിപ്പാറ ടൗണിൽ ലഹരി വിരുദ്ധ റാലി നടത്തി.വാർഡ് മെമ്പർ  ജംഷീന അസീസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്  സജീന ടീച്ചർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീമതി ജിൻസി തോമസ് ലഹരി വിരുദ്ധ ദിനസന്ദേശം നൽകി.വ്യാപാരി വ്യവസായി ഏകോപന  സമിതി സെക്രട്ടറി ശ്രീ വി എച്ച് അബൂബക്കർ ഹാജി ചടങ്ങിൽ ആശംസ അർപ്പിച്ച് സംസാരിച്ചു. കുട്ടികൾക്കായി സ്കൂൾ ഓഡിറ്റോറിയത്തിൽ ലഹരിയുടെ ദൂഷ്യവശങ്ങളെക്കുറിച്ചും ലഹരി ഉപയോഗം വരുത്തുന്ന വിപത്തിനെക്കുറിച്ചും സ്വാന്തന ഡി. അഡിക്ഷൻ സെൻ്ററിലെ ട്രെയിനർമാരായ ശ്രീ.ആൽബിൻ ഷോജിയും ശ്രീ. ജെറിനും ചേർന്ന് ക്ലാസ് നടത്തി.ചടങ്ങിന് സ്കൂൾ മാനേജർ റവ.ഫാ. പ്രിയേഷ് തേവടിയിൽ അധ്യക്ഷത വഹിച്ചു. ബിഗ് ക്യാൻവാസിൽ ലഹരിക്കെതിരെ കൈ പതിപ്പിക്കൽ ചടങ്ങ് സ്കൂൾ മാനേജർ ഉദ്ഘാടനം ചെയ്തു. അധ്യാപകരും വിദ്യാർത്ഥികളും ലഹരിക്കെതിരെ കൈ പതിപ്പിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി .ലിസ സാലസ് സ്വാഗതം ആശംസിച്ച ചടങ്ങിന് അധ്യാപക പ്രതിനിധി എലിസബത്ത് കെ.എം നന്ദി പറഞ്ഞു. പരിപാടികൾക്ക് അധ്യാപകരായ തോമസ് കെ.യു., സി.ബിൻസി മോൾ ജെ. അരുവിയിൽ, ജിയ ജോസഫ് , ഗിഫ്റ്റി ജോൺ , സുസ്‌മി മേരി ജോസ് തുടങ്ങിയവർ നേതൃത്വം നൽകി.