മികച്ച സ്കോളർഷിപ്പിന് അർഹത നേടി മർകസ് ഐ.ടി.ഐ വിദ്യാർത്ഥികൾ
കാരന്തൂർ : ആധുനിക ലോകത്തിന്റെ സ്പന്ദനങ്ങൾ മനസ്സിലാക്കി ഏറ്റവും കൂടുതൽ ജോലി സാധ്യതയുള്ള നിരവധി കോഴ്സുകൾ നടത്തുന്ന മർകസ് ഐ.ടി.ഐ യുടെ വിദ്യാഭ്യാസ പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണെന്ന് കുന്ദമംഗലം എം.എൽ.എ എം.എ റസാഖ് മാസ്റ്റർ അഭിപ്രായപ്പെട്ടു. ഓരോ വിദ്യാർത്ഥികൾക്കും മുപ്പത്തി അയ്യായിരം രൂപ വീതം ലഭിച്ച കെ.സി ഫൌണ്ടേഷൻ സ്കോളർഷിപ്പ് വിതരണോൽഘാടനം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.
പതിനായിരം രൂപ വീതം ന്യൂനപക്ഷ മന്ത്രാലയത്തിന്റെ സ്കോളർഷിപ്പിന് അർഹത നേടിയ ഒട്ടേറെ വിദ്യാർത്ഥികളെയും അദ്ദേഹം അഭിനന്ദിച്ചു. കാലഘട്ടത്തിന്റെ ആവശ്യങ്ങൾക്കനുസരിച്ചുള്ള പുതിയ കോഴ്സുകൾ രൂപകൽപ്പന ചെയ്യുന്നതിലും നടപ്പാക്കുന്നതിലും, പഠിക്കുന്ന വിദ്യാർത്ഥികൾക്ക് മുഴുവൻ പ്ലേസ്മെന്റ് കൊടുക്കാനാവുന്നതിലും മർകസ് ഐ.ടി.ഐ ചെയ്യുന്ന സേവനം ചെറുതല്ല എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
കേന്ദ്ര-കേരള സർക്കാർ അംഗീകരിച്ച പതിമൂന്നിലധികം ട്രേഡുകളിലായി പതിനായിരത്തിലധികം വിദ്യാർത്ഥികൾ ഇതുവരെ പഠിച്ചിറങ്ങി ജോലിയിൽ പ്രവേശിച്ചിട്ടുണ്ട്.
മർകസ് ഐ.ടി.ഐ യിൽ നടന്ന ചടങ്ങിൽ ഐ.ടി.ഐ പ്രിൻസിപ്പൾ എൻ.മുഹമ്മദലി അധ്യക്ഷത വഹിച്ചു. സ്റ്റാഫ് സെക്രട്ടറി സജീവ് കുമാർ, വൈസ് പ്രിൻസിപ്പൾ അബ്ദുറഹിമാൻ കുട്ടി, അബ്ദുൽ അസീസ് സഖാഫി , ഇബ്രാഹിം , ജലീൽ ,ഇറാഷ് വി.കെ , ഷിജാസ് അഹമ്മദ് , ഷറഫുദ്ദീൻ , സുദീപ് ,ഡൈനി.പി.ടി,ഷമീർ പി.കെ, ഹനീഫ രിഫായി, ജ്യോതിഷ്, ദിപിൻലാൽ, പ്രവീൺ തുടങ്ങിയവർ സംസാരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍