സമസ്ത ജനറൽ സെക്രട്ടറി പ്രൊഫസർ കെ. ആലിക്കുട്ടി മുസ്‌ലിയാർ അന്തരിച്ചു


മലപ്പുറം: സമസ്ത ജനറൽ സെക്രട്ടറി പ്രൊഫസർ കെ. ആലിക്കുട്ടി മുസ്‌ലിയാർ അന്തരിച്ചു. 81 വയസായിരുന്നു. ഇന്ന് ഉച്ചക്ക് ശേഷം തിരൂര്‍ക്കാട്ടെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഖബറടക്കം നാളെ (24-07-2026 വെള്ളി) രാവിലെ 10 ന് തിരൂർക്കാട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.

2016ല്‍ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാരുടെ വിയോഗത്തോടെയായിരുന്നു സമസ്തയുടെ ജനറല്‍ സെക്രട്ടറിയായി നിയമിതനായത്. മലപ്പുറം ജില്ലയിലെ ഇരുമ്പുഴി തെക്കുംമുറിയില്‍ തിരൂര്‍ക്കാട് കുന്നത്ത് മൂസ ഹാജിയുടെയും മാടമ്പി ഇയ്യാത്തുട്ടിയുടെയും മകനായി 1945ല്‍ ആയിരുന്നു ജനനം. 2013 മുതല്‍ കാസര്‍കോട് ജില്ലാ ഖാസിയായ ആലിക്കുട്ടി മുസ്‌ലിയാര്‍ 2003 മുതല്‍ പട്ടിക്കാട് ജാമിഅ നൂരിയ അറബിക് കോളജ് പ്രിന്‍സിപ്പല്‍ കൂടിയാണ്.