കൂടരഞ്ഞിയിൽ ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം


തിരുവമ്പാടി: വാഹനാപകടത്തിൽ ബൈക്ക് യാത്രികനായ യുവാവ് മരിച്ചു.തിരുവമ്പാടി കൂടരഞ്ഞിയിലെ പൂവാറംതോട് സ്വദേശി അഭിജിത്ത് ആണ് മരിച്ചത്.

പുലർച്ചെ 5.45 ഓടെ താഴെ കൂടരഞ്ഞിയിലാണ് അപകടമുണ്ടായത്. അഭിജിത്തും സുഹൃത്തും സഞ്ചരിച്ച ബൈക്കും എതിർ ദിശയിൽ എത്തിയ കാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.

പരിക്കേറ്റ സഹയാത്രികനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പൂവാറംതോട്ടിൽനിന്ന് മുക്കം ഭാഗത്തേക്ക് പോവുകയായിരുന്നു അഭിജിത്ത് എന്നാണ് ലഭിക്കുന്ന വിവരം. മുക്കം ഭാഗത്തുനിന്ന് കൂടരഞ്ഞി ഭാഗത്തേക്ക് വരികയായിരുന്ന ആൾട്ടോ കാറിൻ്റെ മുൻവശത്താണ് ബൈക്ക് ഇടിച്ചത്. അപകട കാരണം വ്യക്തമല്ല.