പട്ടാപ്പകൽ പള്ളിയിൽനിന്ന് ബാറ്ററി കവർന്നു.

കട്ടിപ്പാറ:കോളിക്കൽ ആര്യംകുളം ജുമാ മസ്ജിദിൽനിന്ന് ഇൻവെർട്ടർ ബാറ്ററി മോഷ്ടിച്ചു. വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം.

​സ്കൂട്ടറിൽ എത്തിയ ആൾ ഇൻവെർട്ടറിന്റെ വയറുകൾ വിച്ഛേദിച്ച ശേഷമാണ് ബാറ്ററി മോഷ്ടിച്ച് കടന്നുകളഞ്ഞത്.പള്ളിയിലും പ്രദേശത്തും ആരുമില്ലെന്ന് ഉറപ്പുവരുത്തിയതിനു ശേഷമാണ് മോഷ്ടാവ് അകത്ത് കയറിയത്.

മോഷ്ടാവിന്റേതെന്ന് സംശയിക്കുന്ന വ്യക്തിയുടെ സിസിടിവി ദൃശ്യങ്ങൾ പ്രദേശത്തുനിന്ന് ലഭിച്ചിട്ടുണ്ട്.

​ഇതേദിവസം തന്നെ സമീപപ്രദേശമായ ഈർപ്പോണിൽനിന്നും സമാനരീതിയിൽ ബാറ്ററി മോഷണം പോയിട്ടുണ്ട്. സംഭവത്തിൽ പള്ളി ഭാരവാഹികൾ താമരശ്ശേരി പോലീസിൽ പരാതി നൽകി.