പ്രാദേശിക
നെഹ്രു മെമ്മോറിയൽ ലൈബ്രറിക്ക് 'പ്രബോധനം' വാരിക സ്പോൺസർ ചെയ്തു
കട്ടിപ്പാറ: ഐഡിയൽ ട്രസ്റ്റ് കട്ടിപ്പാറ സെൻ്ററിൻ്റെ നേതൃത്വത്തിൽ നെഹ്രു മെമ്മോറിയൽ ലൈബ്രറിക്ക് ഒരു വർഷത്തേക്ക് പ്രബോധനം വാരിക സ്പോൺസർ ചെയ്തു.
ലൈബ്രറിയിൽ നടന്ന ചടങ്ങിൽ വെച്ച് മുജീബ് കക്കോടിയിൽ നിന്ന് പ്രബോധനം വാരിക ലൈബ്രറി പ്രസിഡൻ്റ് ദേവസ്യ മഞ്ഞാനയിൽ ഏറ്റുവാങ്ങി. ചടങ്ങിൽ ലൈബ്രറി സെക്രട്ടറി അഷറഫ് അമരാട്, വൈസ് പ്രസിഡൻ്റ് സലിം പുല്ലടി, കമ്മിറ്റി അംഗം കെ.എം. മൂസ്സ, ലൈബ്രറിയൻ സുനിൽകുമാർ, മുബഷീർ, അബ്ദുള്ള, സുരേഷ്, ഷമീർ എന്നിവർ പങ്കെടുത്തു.
