ബാലുശ്ശേരിയിൽ യുവതിയെയും മകനെയും കാണാതായതായി പരാതി
കോഴിക്കോട് : ബാലുശ്ശേരി പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് അമ്മയെയും ഏഴുവയസുകാരനെയും കാണാതായതായി പരാതി. കിനാലൂർ സ്വദേശി കളത്തുവയലിൽ ഷഹല ഷെറിൻ (30) നെയും മകൻ ഹൈമൻ മുഹമ്മദ് (7)നെയുമാണ് കാണാതായത്.
കഴിഞ്ഞ വ്യാഴാഴ്ച രാവിലെ 11:00 മണിക്ക് യുവതി മകനെയും കൂട്ടി ഭർത്താവിന്റെ വീട്ടിൽ നിന്നും ബാലുശ്ശേരി കനറാബാങ്കിലേക്ക് പോകുകയാണെന്ന് പറഞ്ഞ് വീട്ടിൽ നിന്നും ഇറങ്ങിയതാണ്. പിന്നീട് ഏറെ വൈകിയിട്ടും തിരിച്ചെത്താതായതോടെ കുടുംബം പോലീസിൽ പരാതി നൽകി.
ബന്ധുക്കളുടെ പരാതിയെ തുടർന്ന് ബാലുശ്ശേരി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇവരെ കുറിച്ച് എന്തെങ്കിലും തരത്തിലുള്ള വിവരങ്ങളോ സൂചനകളോ ലഭിക്കുന്ന പൊതുജനങ്ങൾ എത്രയും വേഗം ബാലുശ്ശേരി പോലീസ് സ്റ്റേഷനുമായോ അല്ലെങ്കിൽ 7736331620 എന്ന മൊബൈൽ നമ്പരിലോ ബന്ധപ്പെട്ട് വിവരമറിയിക്കണമെന്ന് പോലീസ് അറിയിച്ചു.
