തൊണ്ടയിൽ പാൽ കുടുങ്ങി നവജാതശിശുവിന് ദാരുണാന്ത്യം

പാലക്കാട്: പാലക്കാട് കാരാകുറിശ്ശിയിൽ മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി നവജാത ശിശുവിന് ദാരുണാന്ത്യം. പള്ളിക്കുറുപ്പ് സ്വദേശികളായ ഷെഫീഖ്-ഹസീന ദമ്പതികളുടെ 56-ദിവസം മാത്രം പ്രായമുള്ള കുഞ്ഞാണ് മരിച്ചത്. ഇവരുടെ ഇരട്ടക്കുട്ടികളിൽ ഒരാളായ ആൺകുഞ്ഞിനാണ് ദാരുണാന്ത്യം.

പാൽ നൽകി കിടത്തിയുറക്കിയ ശേഷം കുട്ടിക്ക് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെടുകയായിരുന്നു. പരിശോധിച്ചപ്പോൾ തൊണ്ടയിൽ പാൽ കുടുങ്ങിയതായി മാതാപിതാക്കൾക്ക് മനസിലായി. ഉടൻ തന്നെ മണ്ണാർക്കാട്ടെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും കുഞ്ഞിന്‍റെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.