നഷ്ടത്തില്‍ നിന്ന് സ്വകാര്യബസുകളെ കരകയറ്റും; കെഎസ്ആര്‍ടിസി ബസുകളുടെ സമയം പുനക്രമീകരിക്കും
തിരുവനന്തപുരം: കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര അനുവദിച്ചതിനെ തുടര്‍ന്ന് നഷ്ടത്തിലായ സ്വകാര്യബസുകളെ കരകയറ്റാന്‍ കെഎസ്ആര്‍ടിസി ബസുകളുടെ സമയം പുനക്രമീകരിക്കാന്‍ ആലോചന. സ്വകാര്യ ബസുകളുമായി മല്‍സരിച്ച് ഓടിയിരുന്ന പാതകളില്‍ യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാകാത്ത വിധത്തില്‍ ഓര്‍ഡിനറി ബസുകളുടെ ഷെഡ്യൂള്‍ പുനക്രമീകരിക്കാനാണ് നീക്കം. സ്വകാര്യബസുകാര്‍ക്കും യാത്രക്കാരെ കിട്ടുന്ന വിധത്തില്‍ കെഎസ്ആര്‍ടിസി ബസുകളുടെ യാത്രാ സമയത്തില്‍ അഞ്ചുമുതല്‍ പത്ത് മിനിറ്റുവരെ മാറ്റംവരുത്തും. 3125 ഓര്‍ഡിനറി ബസുകളിലാണ് സൗജന്യ യാത്ര അനുവദിച്ചിട്ടുള്ളത്. ഇതില്‍ 40 ശതമാനം ഷെഡ്യൂളുകള്‍ സ്വകാര്യബസുകാരെ ബാധിക്കുന്ന വിധത്തിലാണെന്നാണ് പ്രാഥമിക നിഗമനം. പത്ത് വര്‍ഷത്തിന് മുമ്പ് 24,000 സ്വകാര്യബസുകള്‍ ഉണ്ടായിരുന്ന സംസ്ഥാനത്ത് ഇപ്പോള്‍ അവയുടെ എണ്ണം 8000-ല്‍ താഴെയാണ്. പൊതുഗതാഗത സംവിധാനം ശക്തിപ്പെടുത്തുന്നതിന് വേണ്ടി ആവിഷ്‌കരിച്ച പ്രിയദര്‍ശിനി പദ്ധതികാരണം സ്വകാര്യബസുകള്‍ നിരത്തില്‍നിന്ന് പിന്‍മാറുന്ന സ്ഥിതിയുണ്ടായാല്‍ സര്‍ക്കാര്‍ നയത്തിന് കടുത്ത തിരിച്ചടിയാകുമെന്ന സൂചന വിവിധ കോണുകളില്‍നിന്ന് ഉയര്‍ന്നിട്ടുണ്ട്. ചില പാതകളില്‍ ആവശ്യത്തിലധികം പ്രിയദര്‍ശിനി ഓര്‍ഡിനറികള്‍ ഉള്ളതായും പരാതിയുണ്ട്. അതേസമയം, മറ്റുചില റൂട്ടുകളില്‍ സൗജന്യയാത്ര പരിമിതമാണ്. സര്‍ക്കാര്‍ നല്‍കുന്ന സൗജന്യയാത്രയുടെ ഗുണം കൂടുതല്‍ ബസുകളുള്ള തെക്കന്‍ ജില്ലകളില്‍പോലും എല്ലാ റൂട്ടുകളിലും ലഭിക്കുന്നില്ലെന്നും പരാതിയുണ്ട്. തിരുവനന്തപുരം നഗരത്തിലെ 320 സിറ്റി ഫാസ്റ്റുകളും ചില റൂട്ടുകള്‍ കേന്ദ്രീകരിച്ചാണ് ഓടുന്നത്. അതേസമയം, മറ്റുചില പാതകളില്‍ പൂര്‍ണമായും പ്രിയദര്‍ശിനി ബസുകള്‍ മാത്രമാണുള്ളത്.
----------------------------------------
*നേരുള്ള വാർത്തകൾ നേരെത്തെ അറിയാൻ, ഈ ലിങ്കിൽ ജോയിൻ ചെയ്യുമോ*
Open this link to join my WhatsApp Group: https://chat.whatsapp.com/KUa6tcS8lAo2Ati0wPFkPF
