ലഹരിക്കെതിരെ തൂഫാൻ :- നന്മയുടെ വഴിയിൽ യുവത്വം
കട്ടിപ്പാറ ഹോളി ഫാമിലി ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ്, ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്, യൂണിറ്റുകളുടെ നേതൃത്വത്തിൽ കട്ടിപ്പാറ അങ്ങാടിയിൽ ലഹരി വിരുദ്ധ പ്രതിജ്ഞയും ബോധവൽക്കരണ റാലിയും സംഘടിപ്പിച്ചു.
പരിപാടിക്ക് പി ടി എ പ്രസിഡന്റ് ബാബു വി.പി. അധ്യക്ഷത വഹിച്ചു. കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജീന ടീച്ചർ ഉദ്ഘാടനം നിർവഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷാഹിം ഹാജി ആശംസകൾ നേർന്നു. വാർഡ് മെമ്പർ ജംസീന അസീസ് എല്ലാവർക്കുമായി ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്, എൻ.എസ്.എസ്. വളണ്ടിയർമാർ, അധ്യാപകർ, വിദ്യാർഥികൾ എന്നിവരുടെ നേതൃത്വത്തിൽ കട്ടിപ്പാറ അങ്ങാടിയിലൂടെ ലഹരി വിരുദ്ധ ബോധവൽക്കരണ റാലി നടത്തി. ലഹരിയുടെ ദൂഷ്യഫലങ്ങളെക്കുറിച്ചുള്ള സന്ദേശങ്ങൾ ഉയർത്തിക്കാട്ടിയ റാലി പൊതുജനങ്ങളുടെ ശ്രദ്ധ ആകർഷിച്ചു. ലഹരിമുക്ത സമൂഹം വാർത്തെടുക്കുന്നതിൽ യുവജനങ്ങളുടെ പങ്ക് നിർണായകമാണെന്ന സന്ദേശം ഉയർത്തിപ്പിടിച്ച പരിപാടി ശ്രദ്ധേയമായി.
