ലൈബ്രറിക്ക് മാഗസിനുകൾ നൽകി
താമരശ്ശേരി : ജിവി എച്ച് എസ് എസ്സിലെ ലൈബ്രറി നവീകരണത്തിൻ്റെ ഭാഗമായി ആനുകാലിക പ്രസിദ്ധീകരണങ്ങൾ നൽകി യുവാക്കൾ മാതൃകയായി. റാഷി താമരശ്ശേരി, ഷാഹിദ് കോരങ്ങാട് (ഖത്തർ)എന്നീ പൂർവ്വ വിദ്യാർഥികളാണ് ഒരുവർഷത്തേക്ക് ആഴ്ചപതിപ്പുകൾ നൽകിയത്. സമകാലിക വിഷയങ്ങളിൽ കുട്ടികളെ ബോധവാൻമാരാക്കി വായന പ്രോൽസാഹിപ്പിക്കുന്നതിന് ഇത്തരം ശ്രമങ്ങൾ വലിയ പ്രചോദനമാണെന്ന് ചടങ്ങിൽ സംബന്ധിച്ചവർ അഭിപ്രായപ്പെട്ടു.
പിടിഎ പ്രസിഡൻ്റ് അഷ്റഫ് കോരങ്ങാട് അധ്യക്ഷതവഹിച്ചു. എച്ച് എം എ കെ അബ്ദുൽ ഗഫൂർ, ഷാഹിദ് കോരങ്ങാട്, റാഷി താമരശ്ശേരി, റസാഖ് മലോറം, ഷീബ മുടൂർ സംസാരിച്ചു.
