അടിവാരം ബസ് സ്റ്റാൻഡ് നവീകരണം: 'ചുരം ഗ്രീൻ ബ്രിഗേഡ് വളണ്ടിയർമാർ ശുചീകരണം നടത്തി

​അടിവാരം: പുതുപ്പാടി ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ അടിവാരം ബസ് സ്റ്റാൻ്റും പരിസരവും നവീകരിക്കുന്നതിന്റെ  ഭാഗമായി വിപുലമായ ശുചീകരണ യജ്ഞം സംഘടിപ്പിച്ചു. ചുരം ഗ്രീൻ ബ്രിഗേഡ് വളണ്ടിയർമാരുടെ നേതൃത്വത്തിലാണ് സ്റ്റാൻ്റും പരിസര പ്രദേശങ്ങളും വൃത്തിയാക്കിയത്.
​ചുരം കയറാനെത്തുന്ന സഞ്ചാരികൾക്കും നാട്ടുകാർക്കും ഒരുപോലെ ഉപകാരപ്രദമാവുന്ന തരത്തിൽ  സജ്ജീകരിക്കുന്നതിനായിഅടിവാരം ബസ് സ്റ്റാൻ്റിൽ അടിഞ്ഞുകൂടിയ പ്ലാസ്റ്റിക് മാലിന്യങ്ങളും മറ്റ് അവശിഷ്ടങ്ങളും പൂർണ്ണമായും നീക്കം ചെയ്തു. കാടുപിടിച്ചു കിടന്ന ഭാഗങ്ങൾ വെട്ടിത്തെളിച്ചും പോലീസ് പിടിച്ചിട്ട വാഹനങ്ങൾ സ്റ്റാൻ്റിൽ നിന്നും നിക്കം ചെയ്തു കൊണ്ടും ആവശ്യമായ സൗകര്യമൊരുക്കി

ശുചീകരണ പ്രവർത്തനങ്ങൾക്ക് പുതുപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിജു താന്നിക്കാകുഴി , വൈസ് പ്രസിഡണ്ട് നജുമുന്നിസ ശരീഫ് , വാർഡ് മെമ്പർ മൃദുല കെ മാധവൻ , ചുരം ഗ്രീൻ ബ്രിഗേഡ് പ്രസിഡന്റ് മുഹമ്മദ് എരഞ്ഞോണ , സെക്രട്ടറി ഷൗക്കത്ത് എലിക്കാട് , വളണ്ടിയർമാരായ മുനീർ VH , സതീഷ് ചെറുത് , മജീദ് കണലാട്, ഷമീർ KSS , ഗഫൂർ ഒതയോത്ത്, ഷാഹിദ് കുട്ടമ്പൂർ ,തുടങ്ങിയവർ നേതൃത്വം നൽകി.