പുസ്തകങ്ങൾ നൽകി.
കട്ടിപ്പാറ:കേരള വ്യാപാരി വ്യവസായി ഏകോപനസമിതി കട്ടിപ്പാറ യൂണിറ്റ് നെഹ്‌റു മെമ്മോറിയൽ ലൈബ്രറിക്ക് നൂറ്റിയമ്പതോളം പുസ്തകങ്ങൾ നൽകി.
വ്യാപാരി വ്യവസായി ഏകോപനസമിതി പ്രസിഡന്റ് സജി എം ജോസഫ് മണിമല, ട്രെഷറർ എ കെ ലോഹിതാക്ഷൻ, വൈസ് പ്രസിഡന്റ്മാരായ പിലാക്കണ്ടി മുഹമ്മദ് ഹാജി, തേനങ്ങൽ മുഹമ്മദ് ഹാജി, ജില്ലാ കമ്മിറ്റി അംഗം സി കെ സി അസൈനാർ എന്നിവർ ലൈബ്രറി പ്രസിഡന്റ് എം ഡി ദേവസ്യക്ക് പുസ്തകങ്ങൾ കൈമാറി. യോഗത്തിൽ വായനശാല അംഗങ്ങളും വ്യാപാരി വ്യവസായി അംഗങ്ങളും പങ്കെടുത്തു സംസാരിച്ചു.
