പുരസ്കാരം ഏറ്റുവാങ്ങി

താമരശ്ശേരി: പദ്ധതി നിർവ്വഹണത്തിൽ ജില്ലയിൽ ഒന്നാം സ്ഥാനം നേടിയതിൻ്റെ പുരസ്കാരം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മില്ലി മോഹനിൽ നിന്ന് താമരശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് റസീന സിയാലി ഏറ്റുവാങ്ങി.

ജില്ലാ കലക്റ്റർ എം എസ് മാധവിക്കുട്ടി ഐ.എ.എസ്, ജില്ലാ പ്ലാനിംഗ് ഓഫീസർ രത്നേഷ്, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് നവാസ് ഈർപ്പോണ, സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻമാരായ പി.പി.അബ്ദുൽഗഫൂർ, കാവ്യ.വി.ആർ, നസീറ ഷരീഫ്, മെമ്പർമാരായ ജ്യോതി.കെ.സി, ഷീജ ദിലീപ്, സെക്രട്ടറി ഫവാസ് ഷമീം, അസ്സിസ്റ്റൻ്റ് എഞ്ചിനിയർ നിമ്മി, ജൂനിയർ സുപ്രണ്ട് മിനി ,പ്ലാൻ ക്ലർക്ക് മുഹ്സിൻ എന്നിവർ സംബന്ധിച്ചു.