കട്ടിപ്പാറ നസ്രത്ത് യു.പി. സ്കൂളിൽ സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് നടന്നു.

​കട്ടിപ്പാറ: നസ്രത്ത് യു പി സ്കൂളിൽ സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് വളരെ ആവേശകരമായി നടത്തുകയുണ്ടായി. ജനാധിപത്യ ബോധം വളർത്തുന്നതിനും തിരഞ്ഞെടുപ്പ് പ്രക്രിയകളെ കുറിച്ച് കുട്ടികളിൽ അവബോധം സൃഷ്ടിക്കുന്നതിനും ഇലക്ട്രോണിക് വോട്ടിംങ്ങ് മെഷീൻ ഉപയോഗിച്ചുള്ള തിരഞ്ഞെടുപ്പ് സഹായിച്ചു.സ്കൂൾ പാർലമെൻ്റിൽ വിവിധ തസ്തികകളിലേക്ക് മത്സരിച്ച വിദ്യാർഥികൾ പത്രിക സമർപ്പണം മുതൽ വോട്ടെണ്ണൽ വരെ വളരെ ആവേശത്തോടെയാണ് പങ്കെടുത്തത്.സ്കൂൾ ലീഡറായി ആൻമിയ ശ്രീജിത്തും ,അസി.സ്കൂൾ ലീഡറായി അംന ഫാത്തിമയും, ആർട്സ് ലീഡറായി മുഹമ്മദ് മാസിനും, സ്പോർട്സ് ക്യാപ്റ്റനായി ജെറിൻ മനോജും തിരഞ്ഞെടുക്കപ്പെട്ടു. തെരഞ്ഞെടുപ്പിനുശേഷം വിജയിച്ച സ്ഥാനാർഥികളെ പ്രധാനധ്യാപിക ഹാരമണിയിച്ച് അനുമോദിച്ചു. വിജയികൾ സത്യപ്രതിജ്ഞ ചൊല്ലി ഔദ്യോഗികമായി സ്ഥാനമേറ്റു. പ്രധാനധ്യാപിക ശ്രീമതി: ലിസ സാലസ് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. അധ്യാപകരും രക്ഷിതാക്കളും വിദ്യാർത്ഥികളും വിജയികൾക്ക് ആശംസകൾ നേർന്നു. സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പിന് അധ്യാപകരായ എലിസബത്ത് കെ.എം, സിസ്റ്റർ ലിൻസ ,ഡയാന ജോസഫ്, ഗിഫ്റ്റി ജോൺ,ഡോണ ഇ.എസ്. എന്നിവർ നേതൃത്വം നൽകി.