ടി.ബാലൻ നായരുടെ പത്താം ചരമദിനം സമുചിതമായ് ആചരിച്ചു


താമരശ്ശേരി:പ്രമുഖ ട്രേഡ് യൂണിയൻ നേതാവ് ടി.ബാലൻ നായരുടെ പത്താം ചരമദിനം സമുചിതമായ് ആചരിച്ചു ജില്ലയിലാകെ ലൈറ്റ് മോട്ടോർ തൊഴിലാളികൾ പതാക ഉയർത്തി അനുസ്മര ദിനംആചരിച്ചു താമരശ്ശേരിയിൽനടന്ന അനുസ്മരണ പരിപാടിയിൽ വിവിധ മേഖലയിലെ തൊഴിലാളികൾ പങ്കെടുത്തു അനുസ്മരണ യോഗം സി.ഐ.ടി.യു ലൈറ്റ് മോട്ടോർ ജില്ലാ ജനറൽ സി ക്രട്ടറി എൽ. രമേശൻ ഉൽഘാടനം ചെയ്തു സി.ഐ.ടി യു. ഏരിയാ പ്രസിഡന്റ് എൻ.കെ.സുരേഷ് അദ്ധ്യക്ഷത വഹിച്ചു കെ.കെ. മമ്മു , ടി.പി . കുഞ്ഞൻ,എന്നിവർ സംസാരിച്ചു സി. ഐ.ടി.യു ഏരിയാസിക്രട്ടറി ടി.സി വാസു സ്വാഗതവും, എ. ദിനേശ് കുമാർ നന്ദിയും രേഖപ്പെടുത്തി