അപ്രതീക്ഷിത പവർകട്ട്: പാലക്കാട് അത്യാസന്ന നിലയിലുള്ള രോ​ഗി മരിച്ചു,

കെ.എസ്.ഇ.ബിയുടെ അപ്രതീക്ഷിത പവർകട്ട് മൂലം അത്യാസന്ന നിലയിലുള്ള രോ​ഗി മരിച്ചതായി പരാതി. വൈദ്യുതി തടസം മൂലം രോ​ഗിയ്ക്ക് നൽകിയിരുന്ന ഓക്സിജൻ സംവിധാനം നിലച്ചതാണ് മരണകാരണം. ശ്വാസം കിട്ടാതെയാണ് രോ​ഗി മരിച്ചത്.

പാലക്കാട് കല്ലേക്കാട് സ്വദേശി എം.കൃഷ്ണനാണ് മരിച്ചത്. കെ.എസ്.ഇ.ബി സ്റ്റേഷനിൽ വിളിച്ചപ്പോൾ ഉദ്യോ​ഗസ്ഥർ കുറ്റപ്പെടുത്തിയതായും മരുമകൾ. ഡോക്ടറുടെ അടുത്ത് എത്തിക്കുന്നതിനെ മുമ്പ് തന്നെ രോ​ഗി ​ഗുരുതരാവസ്ഥയിലായെന്ന് നേഴ്സ് പറഞ്ഞു.