കോഴിക്കോട് മെഡിക്കൽ കോളജിൽ നവജാത ശിശുവിനെ ഉപേക്ഷിച്ച സംഭവം: യുവതി പത്തനംതിട്ടയിൽ പിടിയിൽ
കോഴിക്കോട്: മെഡിക്കൽ കോളജ് ആശുപത്രിയിൽ 16 ദിവസം പ്രായമുള്ള നവജാത ശിശുവിനെ ഉപേക്ഷിച്ച് കടന്നുകളഞ്ഞ യുവതി പിടിയിൽ. പത്തനംതിട്ടയിലെ സ്വന്തം വീട്ടിൽ നിന്നാണ് പോലീസിന്റെ അന്വേഷണസംഘം ഇവരെ കണ്ടെത്തിയത്. ഗർഭിണിയാണെന്ന വിവരം വീട്ടുകാർ അറിയാതിരിക്കാനാണ് കുഞ്ഞിനെ ഉപേക്ഷിച്ചതെന്ന് യുവതി പോലീസിനോട് വെളിപ്പെടുത്തി.
മൂന്ന് വർഷമായി ഭർത്താവുമായി വേർപിരിഞ്ഞു കഴിയുന്ന യുവതി വിദേശത്ത് ജോലി ചെയ്തുവരികയായിരുന്നു. സുഹൃത്തിൽ നിന്നാണ് ഗർഭം ധരിച്ചത്. ഗർഭവിവരം അടുത്ത സുഹൃത്തുക്കൾക്ക് മാത്രമാണ് അറിയാമായിരുന്നത്. വയനാട് സ്വദേശി എന്ന വ്യാജ വിലാസത്തിലാണ് ഈ മാസം എട്ടിന് യുവതി പ്രസവത്തിനായി കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിച്ചത്.
