ചിത്രകാരനും അധ്യാപകനുമായ കെ.പി. കേശവൻ മാസ്റ്റർ അന്തരിച്ചു
പൂനൂർ: ചിത്രകാരനും ചലിക്കുന്ന ശില്പകലാരൂപങ്ങളുടെ നിർമ്മാതാവുമായിരുന്ന ഇയ്യാട് എം.ഐ.യു.പി സ്കൂൾ റിട്ടയേർഡ് അധ്യാപകൻ മാനാംകുന്നുമ്മൽ കെ.പി. കേശവൻ മാസ്റ്റർ (85) അന്തരിച്ചു.
അധ്യാപനത്തോടൊപ്പം കലാരംഗത്തും സജീവമായിരുന്നു അദ്ദേഹം. തനതായ ശൈലിയിലുള്ള ശില്പകലാരൂപങ്ങൾ കൊണ്ട് ശ്രദ്ധേയനായിരുന്നു.
മൃതദേഹം പൊതുദർശനത്തിന്:
അദ്ദേഹത്തിന്റെ മൃതദേഹം പൂനൂർ എസ്.ബി.ഐ ബാങ്കിന് സമീപമുള്ള മകൾ റീനയുടെ വസതിയായ 'മൈലക്കാട്ടു കണ്ടി'യിൽ പൊതുദർശനത്തിന് വെക്കും.
സംസ്കാരം:
സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ശേഷം 2 മണിക്ക് എം.എം. പറമ്പിലെ വീട്ടുവളപ്പിൽ നടക്കും.
കുടുംബം:
ഭാര്യ: സത്യഭാമ.
മക്കൾ: റീന, ബീന, ഷൈന, നൈന.
മരുമക്കൾ സദാനന്ദൻ താമരശ്ശേരി, രമേശൻ നാറാത്ത്, അജി രാമനാട്ടുകര,രവീന്ദ്രൻ തിരുവമ്പാടി
സഹോദരങ്ങൾ: ജാനു, സരോജിനി, ഭാസ്കരൻ, ചന്ദ്രൻ, കാർത്തി. പരേതരായ ദേവകി, കൃഷ്ണൻ
