പ്രാദേശികം
അലിഫ് അറബിക് ടാലന്റ് ടെസ്റ്റ്: കന്നൂട്ടിപ്പാറ IUM എൽ പി സ്കൂൾ വിജയികളെ അനുമോദിച്ചു
കട്ടിപ്പാറ: കന്നൂട്ടിപ്പാറ IUM എൽ പി സ്കൂളിൽ 2026-2027 അധ്യയന വർഷത്തെ അലിഫ് അറബിക് ടാലന്റ് ടെസ്റ്റ് ജേതാക്കളെ അനുമോദിച്ചു. സ്കൂൾ തലത്തിൽ മികച്ച വിജയം കൈവരിച്ച നിഷ മറിയം, ഐസ മറിയം, മുഹമ്മദ് റയാൻ എന്നീ വിദ്യാർത്ഥികളെയാണ് അലിഫ് ക്ലബ്ബിന്റെ നേതൃത്വത്തിൽ അഭിനന്ദിച്ചത്.
വിജയികൾക്കുള്ള സമ്മാനദാനം സ്കൂൾ പ്രധാന അധ്യാപിക ജസീന ഹുസൈൻ നിർവ്വഹിച്ചു. ചടങ്ങിൽ അലിഫ് ക്ലബ് കൺവീനർമാരായ കെ.സി. ശിഹാബ്, ഹസീബ എന്നിവർ സംബന്ധിച്ചു. കുട്ടികളുടെ മികച്ച നേട്ടത്തിൽ അധ്യാപകരും പി.ടി.എ ഭാരവാഹികളും അഭിനന്ദനം അറിയിച്ചു.
