മുക്കത്ത് അപകടം; ഏഴു വയസ്സുകാരന് ദാരുണാന്ത്യം.

മുക്കം:  മണാശേരിയില്‍ ഓട്ടോയില്‍ നിന്ന് റോഡിലേക്ക് തെറിച്ച് വീണ വിദ്യാര്‍ഥിനി ലോറി കയറി മരിച്ചു. സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു അപകടം.

മണാശേരി ഗവ. സ്‌കൂള്‍ വിദ്യാര്‍ഥിനിയാണ് മരിച്ചത്. കുട്ടി സംഭവ സ്ഥലത്തുവെച്ച് തന്നെ മരിച്ചെന്നാണ് വിവരം. പൊലിസും നാട്ടുകാരും ചേര്‍ന്ന് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചിരുന്നു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.