മെഡിക്കല്‍ കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തില്‍ വാര്‍ഡ് അസിസ്റ്റന്റുമാരെ നിയമിക്കുന്നു
കോഴിക്കോട്: മെഡിക്കല്‍ കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രം കെ.എസ്.പി ക്കു കീഴില്‍ ദിവസ വേതനത്തില്‍ വാര്‍ഡ് അസിസ്റ്റന്റുമാരെ നിയമിക്കുന്നു.
89 ദിവസത്തേയ്ക്കാണ് വാര്‍ഡ് അസിസ്റ്റന്റ്( ക്ലീനിംങ് സ്റ്റാഫ്) നെ നിയമിക്കുന്നത്. ജൂലൈ 9 ന് രാവിലെ 11 മണിക്ക് മാതൃശിശു സംരക്ഷണ കേന്ദ്രം ഓഫീസില്‍ വെച്ച് അഭിമുഖം നടത്തുന്നു. 58 വയസ്സാണ് പ്രായ പരിധി.
കൂടുതല്‍ വിവരങ്ങള്‍ക്ക് 04952350475.
അക്കൗണ്ടന്റ്, മക്കാനിക്ക് തുടങ്ങി നിരവധി ഒഴിവുകള്‍; എംപ്ലോയബിലിറ്റി സെന്ററില്‍ അഭിമുഖം നടത്തുന്നു
കോഴിക്കോട്: ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററില്‍ ജൂണ്‍ 20ന് രാവിലെ 10.30 മുതല്‍ ജില്ലയിലെ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് അഭിമുഖം നടക്കും.
പ്രമോട്ടര്‍, സീനിയര്‍ അക്കൗണ്ടന്റ്, പ്രോജക്ട് മാനേജര്‍, വാഷിങ് അസിസ്റ്റന്റ്, ഷോറൂം സെയില്‍സ് എക്‌സിക്യൂട്ടീവ്, കസ്റ്റമര്‍ റിലേഷന്‍ എക്‌സിക്യൂട്ടീവ്, മെക്കാനിക്ക്, സര്‍വീസ് അഡൈ്വസര്‍, പിക്കപ്പ് ആന്‍ഡ് ഡ്രോപ്പ് എന്നീ തസ്തികകളിലാണ് നിയമനം.
നിശ്ചിത യോഗ്യതയുള്ളവര്‍ക്ക് എംപ്ലോയബിലിറ്റി രജിസ്‌ട്രേഷന്‍ സ്ലിപ്പുമായെത്തി അഭിമുഖത്തില്‍ പങ്കെടുക്കാം. രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്ക് ഒറ്റത്തവണ ഫീസായ 300 രൂപ അടച്ച് തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും പാസ്്പോര്‍ട്ട് സൈസ് ഫോട്ടോയും സഹിതം എത്തി പേര് രജിസ്റ്റര്‍ ചെയ്ത് പങ്കെടുക്കാം.
ഫോണ്‍: 0495 2370176, 2370178. കൂടുതല്‍ വിവരങ്ങള്‍ Calicutemployabilitycentre"
