ഡൽഹിയിലെ പോലീസ് നടപടി ജനാധിപത്യ ധ്വംസനം: കെ. പ്രവീൺ എം.എൽ.എ.

താമരശ്ശേരി: ഡൽഹിയിൽ പ്രതിഷേധ പ്രകടനത്തെ നേരിട്ട കേന്ദ്രസേനയുടെയും ഡൽഹി പോലീസിന്റെയും നടപടി ജനാധിപത്യ ധ്വംസനവും ഫാസിസ്റ്റ് ഭീകരതയുമാണെന്ന് കെ. പ്രവീൺ എം.എൽ.എ. ആരോപിച്ചു.

​പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ നടത്തിയ പ്രതിഷേധ പ്രകടനത്തെ നേരിട്ട കേന്ദ്ര സർക്കാർ, ഫാസിസ്റ്റ് നയം ഇനിയും തിരുത്തിയില്ലെങ്കിൽ ജനം തെരുവിലിറങ്ങേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. താമരശ്ശേരിയിൽ ചേർന്ന രാഷ്ട്രീയ ജനതാ ദൾ (RJD) കൊടുവള്ളി മണ്ഡലം കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

​വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്ന് രാജിവെച്ചെത്തിയ പ്രവർത്തകരെ ചടങ്ങിൽ അദ്ദേഹം ഷാളണിയിച്ച് പാർട്ടിയിലേക്ക് സ്വീകരിച്ചു.

​ആർ.ജെ.ഡി. കൊടുവള്ളി മണ്ഡലം പ്രസിഡന്റ് കെ. അസൈൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി വി. കുഞ്ഞാലി മുഖ്യപ്രഭാഷണം നടത്തി.

​ജില്ലാ പ്രസിഡന്റ് എം.കെ. ഭാസ്കരൻ, ആർ.ജെ.ഡി. ന്യൂനപക്ഷ സെൽ സംസ്ഥാന പ്രസിഡന്റ് പി.എം. തോമസ് മാസ്റ്റർ, ദേശീയ കൗൺസിൽ അംഗം സലീം മടവൂർ, മണ്ഡലം ജനറൽ സെക്രട്ടറി കെ.ടി. സുനിൽ, മുഹമ്മദ് അഷ്റഫ് മാസ്റ്റർ, കെ.കെ. അബ്ദുറഹിമാൻ കുട്ടി, വി. അപ്പു നായർ, ബേബി മഞ്ചേരി, രവി ആവിലോറ, പി.സി. മോയിൻ കുട്ടി, ഒ.പി. മുഹമ്മദ് ഇഖ്ബാൽ, എം.സി. ബാബു, ആർ.ടി. രാമൻകുട്ടി, സി.വി. മുഹമ്മദ് ഓമശ്ശേരി, ഖമറുദ്ദീൻ, സി.എം. കരീം പുതുപ്പാടി, സെബാസ്റ്റ്യൻ കണ്ണന്തറ, റഹീം മാസ്റ്റർ, ഉസ്മാൻ മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു.