കുണ്ടുങ്ങരപ്പാറയിൽ റോഡ് അടച്ചു.



എളേറ്റിൽ: ​പരപ്പൻപൊയിൽ - പുന്നശ്ശേരി റോഡിന്റെ നവീകരണവുമായി ബന്ധപ്പെട്ട് എളേറ്റിൽ വട്ടോളി കുണ്ടുങ്ങരപ്പാറയിൽ റോഡിലെ ഓവുപാലത്തിന്റെ അടിയന്തര പുനർനിർമ്മാണത്തനായി ഈ പാതയിലൂടെയുള്ള റോഡ് ഗതാഗതം പൂർണ്ണമായി അടച്ചു.

കിഫ്ബി പദ്ധതിയിൽ ഉൾപ്പെട്ട പരപ്പൻപൊയിൽ - കാരക്കുന്നത്ത് റോഡിൻറെ
പുനരുദ്ധാരണ പ്രവൃത്തി നടക്കുന്നതിനിടെയുള്ള അപകട സാധ്യത മുൻനിർത്തിയാണ്
പാലങ്ങാട് - എളേറ്റിൽ വട്ടോളി റോഡിൽ വാഹനഗതാഗതം നിരോധിച്ചത്.

ബദൽ റോഡുകൾ:

🔺 പാലങ്ങാട് ഭാഗത്തുനിന്ന് എളേറ്റിൽ വട്ടോളി ഭാഗത്തേക്ക് പോകേണ്ട
വാഹനങ്ങൾ പൂളക്കാപറമ്പിൽ നിന്ന് കളത്തിൽപാറ മൂർഖൻകുണ്ട് വഴി
പോകേണ്ടതാണ്. വലിയ വാഹനങ്ങൾ പാലങ്ങാട് - ഒടുപാറ - കൊട്ടയോട്ട് താഴം വഴി
പോകേണ്ടതാണ്.

🔺എളേറ്റിൽ വട്ടോളി ഭാഗത്തുനിന്ന് ഇയ്യാട് - വീര്യമ്പ്രം ഭാഗത്തേക്ക്
പോകേണ്ടവർ മങ്ങാട് - അരുമിണിപൊയിൽ വഴി പോകണം.

🔺 എളേറ്റിൽ
വട്ടോളി നിന്ന് പാലങ്ങാട്- കുട്ടമ്പൂർ ഭാഗത്തേക്ക് പോകേണ്ടവർ മൂർഖൻ കുണ്ട് -കളത്തിൽ
പാറ -പാലങ്ങാട് വഴി പോകണം.