കന്നൂട്ടിപ്പാറ IUM എൽ പി സ്കൂളിൽ LSS ജേതാക്കൾക്ക് അനുമോദനം

കട്ടിപ്പാറ :2025-2026 അധ്യയന വർഷത്തിലെ  IUM എൽ പി സ്കൂളിൽ നിന്നും LSS ജേതാക്കളായ 
 പാർവണേന്ദു, മുഹമ്മദ്‌ അജുവദ്, ആയിഷ മെഹജബിൻ, മുഹമ്മദ്‌ തമീം, മെഹറിൻ സി കെ, മുഹമ്മദ്‌ ഹനാൻ, മുഹമ്മദ്‌ അദ്നാൻ, ഫിൽസ ഫാത്തിമ എന്നി എട്ട് വിദ്യാർത്ഥികളാണ് അനുമോദനത്തിന് അർഹരായത്. വിജയികൾക്ക് കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്  പി സജീന ടീച്ചർ മൊമെന്റോ നൽകി ആദരിച്ചു. പി,ടി,എ പ്രസിഡണ്ട് ഷംനാസ് പൊയിൽ അധ്യക്ഷനായി.

 മുന്നോട്ടുള്ള പാതയിൽ യു എസ് എസ് നേടാനുള്ള കരുത്താവട്ടെ ഈ അനുമോദനമെന്ന് പ്രധാന അധ്യാപിക ജസീന ഹുസൈൻ ചടങ്ങിൽ പ്രസ്താവിച്ചു.

 നേട്ടത്തിന്റെ പിന്നിൽ പ്രവർത്തിച്ച അധ്യാപകരെയും, കോഡിനേറ്റർമാരായ  യാസീൻ പി, ദിൻഷ ദിനേശ്, നീതു പീറ്റർ എന്നിവരെ ചീഫ് പ്രമോട്ടർ എ കെ അബൂബക്കർ കുട്ടി  മുക്തകണ്ഠം പ്രശംസിച്ചു..

 ബ്ലോക്ക് പഞ്ചായത്ത് മെമ്പർ നുഷ്ഹത്ത് ടീച്ചർ,  എം പി,ടി എ പ്രസിഡണ്ട് സജ്നാ നിസാർ, ലത്തീഫ് വാപ്പനാംപ്പോയിൽ, ജംഷീന സുബൈർ,സലാം കന്നൂട്ടിപ്പാറ,കെപി മുഹമ്മദലി,പി പി തസ്ലീന ,ടി ഷബീജ്,  കെസി ശിഹാബ്, ആര്യ മുരളി,അനൂ ബേബി,ഹസീബ എന്നിവർ സന്നിഹിതരായി...