പവന് 1,11,720 രൂപയും കടന്നു ഉയരങ്ങളിലേക്ക്

കോഴിക്കോട്: സ്വര്‍ണവില വീണ്ടും ഉയരങ്ങളിലേക്ക്  ഇന്ന് ഗ്രാമിന് 100 രൂപ കൂടി. ഇതോടെ സ്വര്‍ണവില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തിലെത്തി.

ഒരു പവന്‍ (എട്ട് ഗ്രാം) സ്വര്‍ണത്തിന് 1,11,720 രൂപയും ഗ്രാമിന് 13,965 രൂപയുമാണ് കൂടിയിരിക്കുന്നത്. ജനുവരി 29നാണ് സ്വര്‍ണം അതിന്റെ റെക്കോഡ് വിലയിലെത്തിയത്. അന്ന് 22 കാരറ്റ് സ്വര്‍ണത്തിന് ഒരു ഗ്രാമിന് 16,395 രൂപയും ഒരു പവന് 1,31,160 രൂപയുമായിരുന്നു വില.

ഒരു ഘട്ടത്തില്‍ കേരളത്തിലെ സ്വര്‍ണവില ഗ്രാമിന് 12,845 രൂപ വരെയും പവന് 1,02,760 രൂപ വരെയും താഴ്ന്നിരുന്നു. അതായത് റെക്കോഡ് വിലയില്‍ നിന്ന് ഗ്രാമിന് 3,550 രൂപയും ഒരു പവന് 28,400 രൂപയും കുറഞ്ഞു. റെക്കോഡ് പവന്‍ വിലയില്‍ നിന്ന് ഏകദേശം 21.6 ശതമാനത്തിന്റെ ഇടിവാണ് ഉണ്ടായത്.