ഗ്യാസ് സബ്സിഡി നഷ്ടപ്പെടാതിരിക്കാൻ ഓഗസ്റ്റ് 16 ന് മുന്പ് ഇ-കെവൈസി പൂർത്തിയാക്കണം;


അടുക്കള ബജറ്റിനെ കാര്യമായി സ്വാധീനിക്കുന്ന ഒന്നാണ് എൽപിജി സിലിണ്ടറുകളുടെ വില. അവയുടെ സബ്സിഡി കൂടി നഷ്ടമാലോ ? അങ്ങനെ സബ്സിഡി നഷ്ടപ്പെടാതിരിക്കാൻ എൽപിജി ഇ-കെവൈസി (e-KYC) പൂർത്തിയാക്കുന്നതിനുള്ള സമയപരിധി അവസാനിക്കാൻ ഇനി ദിവസങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്. ഓഗസ്റ്റ് 16-നകം ഇ-കെവൈസി നടപടികൾ പൂർത്തിയാക്കാൻ ആവശ്യപ്പെട്ടുള്ള സന്ദേശങ്ങൾ ഉപഭോക്താക്കൾക്ക് ലഭിച്ച് തുടങ്ങിയിട്ടുണ്ട്. സബ്‌സിഡി നിരക്കിൽ ഗാർഹിക എൽപിജി സിലിണ്ടറുകൾ ലഭിക്കുന്നതിന് ഇ-കെവൈസി നിർബന്ധമാണ്. നിശ്ചിത സമയത്തിനുള്ളിൽ ഇ-കെവൈസി പൂർത്തിയാക്കാത്ത ഉപഭോക്താക്കൾ വാണിജ്യ നിരക്കിൽ സിലിണ്ടറുകൾ വാങ്ങേണ്ടി വന്നേക്കാം.

ഓഗസ്റ്റ് 16-നകം ഇ-കെവൈസി പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് ഇൻഡേൻ ഗ്യാസ് (Indane Gas) ഉപഭോക്താക്കൾക്ക് മെസ്സേജുകൾ ലഭിച്ചിട്ടുണ്ട്. ഔദ്യോഗിക എക്സ് അക്കൌണ്ടിലൂടെയും ഇ-കെവൈസി പൂർത്തിയാക്കേണ്ടതിനെ കുറിച്ച് നിർദേശം നൽകിയിരുന്നു. 'IndianOil ONE' ആപ്പ് ഉപയോഗിച്ചോ, ഡെലിവറി സമയത്ത് ഡെലിവറി ജീവനക്കാർ മുഖേനെയോ, ഇൻഡേൻ ഡിസ്ട്രിബ്യൂട്ടറെ സന്ദർശിച്ചോ ഇത് ചെയ്യാണമെന്നാണ് കന്പനി അറിയിച്ചിരുന്നത്.

ഇൻഡേൻ, എച്ച്പി, ഭാരത് ഗ്യാസ് എന്നീ കന്പനികളുടെ ഉപഭോക്താക്കൾക്ക് ഓൺലൈനായി ഇ-കെവൈസി പൂർത്തിയാക്കുന്നതിനുള്ള ഘട്ടങ്ങൾ താഴെ പറയുന്നവയാണ്