വന്ദേമാതരം മുഴുവനായി ആലപിക്കില്ലെന്ന നിലപാട്; പ്രതിഷേധവുമായി BJP
താമരശ്ശേരി : സംസ്ഥാന സർക്കാറിന്റെ ഔദ്യോഗിക പരിപാടികളിൽ വന്ദേമാതരം മുഴുവനായി ആലപിക്കില്ലെന്ന മന്ത്രിമാരായ പി കെ കുഞ്ഞാലിക്കുട്ടി,
എൻ ഷംസുദ്ദീൻ, കെ മുരളീധരൻ തുടങ്ങിയവരുടെ നിലപാട് നിയമവ്യവസ്ഥയോടുള്ള വെല്ലുവിളിയും
രാഷ്ട്രവിരുദ്ധ ശക്തികൾക്കു മുന്നിലുള്ള കീഴടങ്ങലുമാണെന്ന് ബിജെപി കോഴിക്കോട് റൂറൽ ജില്ല പ്രസിഡൻറ് ടി ദേവദാസ് മാസ്റ്റർ ആരോപിച്ചു.
സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി
ആഗസ്റ്റ് 14ന് താമരശ്ശേരിയിൽ സംഘടിപ്പിക്കുന്ന തിരംഗ യാത്രയുടെ സംഘാടക സമിതി രൂപീകരണയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വന്ദേമാതരത്തിന്റെ 150-ാം വാർഷികത്തോടനുബന്ധിച്ചാണ് ഔദ്യോഗിക പരിപാടികളിൽ വന്ദേമാതരം മുഴുവനായി ആലപിക്കണമെന്ന നിയമം പാർലമെൻറ് പാസാക്കിയത്.
എന്നാൽ ഇതൊന്നും തങ്ങൾക്ക് ബാധകമല്ലെന്ന് കേരളത്തിലെ മന്ത്രിമാരുടെ നിലപാട് രാജ്യദ്രോഹപരവും
അത്യന്തം ആപലപനീയവുമാണ്. കേരളത്തിലെ കോൺഗ്രസും, കോൺഗ്രസ് മന്ത്രിമാരും മുസ്ലിംലീഗിന് മുമ്പിൽ പൂർണ്ണമായും കീഴടങ്ങിയതിന്റെ ഉത്തമ ദൃഷ്ടാന്തമാണ് ഈ നിലപാട്.
ബിജെപി ദേശവ്യാപകമായി നടത്തുന്ന സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി
ആഗസ്റ്റ് 14ന് വൈകുന്നേരം അഞ്ചുമണിക്ക് താമരശ്ശേരിയിൽ നൂറുകണക്കിന് യുവതി യുവാക്കളും, ബഹുജനങ്ങളും അണിനിരക്കുന്ന തിരംഗ റാലി നടക്കും.
ഡി ജെ അകമ്പടിയോടെ റാലി ചുങ്കം പഴയ ചെക്ക് പോസ്റ്റ് പരിസരത്തു നിന്നും ആരംഭിച്ച് കാരാടിയിൽ സമാപിക്കും.
മണ്ഡലം പ്രസിഡൻറ് ശ്രീവല്ലി ഗണേഷ് അധ്യക്ഷത വഹിച്ചു .
ജില്ലാ ജനറൽ സെക്രട്ടറിമാരായ ഗിരീഷ് തേവള്ളി, എൻ പി രാമദാസ് വൈസ് പ്രസിഡൻറ് ഷാൻ കട്ടിപ്പാറ, സെക്രട്ടറി ഷൈമ വിനോദ് , ട്രഷറർ സി ടി ജയപ്രകാശ് , ഉത്തര മേഖല സെക്രട്ടറി
വി പി രാജീവൻ, ജില്ലാ സെൽ കോഡിനേറ്റർ ടി ശ്രീനിവാസൻ , സംസ്ഥാന കൗൺസിൽ അംഗങ്ങളായ വി കെ ചോയിക്കുട്ടി , ഷാൻ കരിഞ്ചോല എസ് സി മോർച്ച ജില്ലാ ജനറൽ സെക്രട്ടറി ബിൽജു
രാമദേശം, മണ്ഡലം ജനറൽ സെക്രട്ടറി
പി സി പ്രമോദ് തുടങ്ങിയവർ പ്രസംഗിച്ചു.
കെ സി രാമചന്ദ്രൻ സ്വാഗതവും
കെ പി മനോജ് നന്ദിയും പറഞ്ഞു.
തിരംഗ റാലി വിജയിപ്പിക്കാൻ 101 അംഗ സംഘാടക സമിതി രൂപീകരിച്ചു.
സംഘാടകസമിതി ഭാരവാഹികളായി
താഴെപ്പറയുന്നവരെ തെരഞ്ഞെടുത്തു.
രക്ഷാധികാരികൾ _ കെ പ്രഭാകരൻ നമ്പ്യാർ, ഗിരീഷ് തേവള്ളി , ടി ഭാസ്കരൻ.
ചെയർമാൻ - എം രമേശൻ (റിട്ട സബ് ജഡ്ജ്)
ജനറൽ കൺവീനർ - ഷാൻ കട്ടിപ്പാറ
കോ കൺവീനർമാർ - ശ്രീവല്ലി ഗണേഷ്,
വി പി രാജീവൻ
