ജനാധിപത്യത്തിന്റെ കൊച്ചു മാതൃക: കന്നൂട്ടിപ്പാറ സ്കൂൾ തിരഞ്ഞെടുപ്പിൽ ആയിഷ ഫെബിനും സംഘത്തിനും തിളക്കമാർന്ന ജയം

കട്ടിപ്പാറ: വിദ്യാർത്ഥികളിൽ പ്രായോഗിക ജനാധിപത്യ അവബോധവും നേതൃത്വപാടവവും വളർത്തുകയെന്ന ലക്ഷ്യത്തോടെ കന്നൂട്ടിപ്പാറ ഐ.യു.എം. എൽ.പി. സ്കൂളിൽ സംഘടിപ്പിച്ച 2026-2027 അധ്യയന വർഷത്തെ സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പിൽ ആയിഷ ഫെബിൻ സ്കൂൾ ലീഡറായി തിരഞ്ഞെടുക്കപ്പെട്ടു. നാമനിർദ്ദേശ പത്രികാ സമർപ്പണം, പ്രചാരണം, വോട്ടെടുപ്പ്, വോട്ടെണ്ണൽ എന്നിവയോടെ യഥാർത്ഥ തിരഞ്ഞെടുപ്പിനെ ഓർമ്മിപ്പിക്കുന്ന രീതിയിലാണ് വോട്ടെടുപ്പ് നടന്നത്.

​ആവേശകരമായ മത്സരത്തിൽ 43 വോട്ടുകൾ നേടിയാണ് ആയിഷ വിജയിച്ചത്. 41 വോട്ടുകൾ നേടി റമിൻ റയാൻ ഡെപ്യൂട്ടി ലീഡറായി.​ആർട്സ് വിഭാഗം: മൻഹ ഫാത്തിമ (56 വോട്ട് - ആർട്സ് സെക്രട്ടറി), ആയിഷ റിഷ (44 വോട്ട് - ഡെപ്യൂട്ടി ആർട്സ് സെക്രട്ടറി ​കായിക വിഭാഗം: ഫൈസാൻ അലി (71 വോട്ട് - ജനറൽ ക്യാപ്റ്റൻ), ആയിഷ സയ (47 വോട്ട് - ഡെപ്യൂട്ടി സ്പോർട്സ് ക്യാപ്റ്റൻ). ജനറൽ ക്യാപ്റ്റൻ സ്ഥാനത്തേക്ക് മത്സരിച്ച ഫൈസാൻ അലിയാണ് തിരഞ്ഞെടുപ്പിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷം നേടിയത്.

​പൗരബോധവും ഉത്തരവാദിത്തവും ചെറുപ്പത്തിലേ വളർത്താൻ ഇത്തരം സ്കൂൾ തല തിരഞ്ഞെടുപ്പുകൾ ഏറെ സഹായിക്കുമെന്ന് അധ്യാപകർ അഭിപ്രായപ്പെട്ടു. വിജയികളായ സ്ഥാനാർത്ഥികൾക്ക് സ്കൂൾ പ്രധാന അധ്യാപിക ജസീന ഹുസൈൻ, പി.ടി.എ. പ്രസിഡന്റ് ഷംനാസ് പൊയിൽ, ന്യൂട്രീഷൻ ഗാർഡൻ കൺവീനർ മുബീർ തോലത്ത് എന്നിവർ ചേര്‍ന്ന് ഹാരമണിയിച്ച് അനുമോദനങ്ങൾ അറിയിച്ചു.