കനത്ത മഴ: മലയോര ഹൈവേയിൽ 28 മൈൽ മുതൽ തലയാട് വരെ ഗതാഗതം നിരോധിച്ചു


തലയാട്​: ശക്തമായ മഴയെത്തുടർന്ന് മലയോര ഹൈവേയിൽ മണ്ണിടിച്ചിൽ ഭീഷണി ഉയർന്നതോടെ 28 മൈൽ മുതൽ തലയാട് വരെയുള്ള ഭാഗങ്ങളിൽ വാഹനഗതാഗതം പൂർണ്ണമായും നിരോധിച്ചു. മഴ ശമിക്കുന്നത് വരെയാണ് അധികൃതർ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.

​പാതയിൽ പലയിടങ്ങളിലും റോഡിലേക്ക് മണ്ണും കല്ലും ഇടിഞ്ഞുവീഴാൻ സാധ്യതയുള്ളതിനാലാണ് യാത്രക്കാരുടെ സുരക്ഷ മുൻനിർത്തി അടിയന്തര നടപടി. ഈ വഴിയുള്ള യാത്രക്കാർ മറ്റു ബദൽ റോഡുകൾ ഉപയോഗിക്കണമെന്നും, അനാവശ്യ മലയോര യാത്രകൾ പൂർണ്ണമായും ഒഴിവാക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.