താമരശ്ശേരിയിൽ വാഹനാപകടം: അണ്ടോണ സ്വദേശി മരിച്ചു.

താമരശ്ശേരി: താമരശ്ശേരി പഴയ ബസ് സ്റ്റാൻഡിന് മുന്നിലുണ്ടായ വാഹനാപകടത്തിൽ സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. അണ്ടോണ പുൽപ്പറമ്പിൽ പി.പി. നാസർ (58) ആണ് മരണപ്പെട്ടത്. ഇന്ന് ഉച്ചയ്ക്കായിരുന്നു അപകടം.

​താമരശ്ശേരി പഴയ ബസ് സ്റ്റാൻഡിന് മുന്നിൽ വെച്ച് നാസർ സഞ്ചരിച്ച സ്കൂട്ടറിൽ ലോറിയിടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ഉടനടി ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

​അപകടത്തിന് ശേഷം തൊട്ടടുത്ത് നിർത്തിയിട്ട ലോറിയുമായി ഡ്രൈവർ സ്ഥലത്തുനിന്ന് കടന്നുകളഞ്ഞതായി നാട്ടുകാർ പറഞ്ഞു. സംഭവത്തിൽ താമരശ്ശേരി പോലീസ് കേസെടുത്ത്, കടന്നുകളഞ്ഞ ലോറിയും ഡ്രൈവറെയും കണ്ടെത്താനായി അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്