യുവതിയെ കാണ്മാനില്ലെന്ന് പരാതി

ബാലുശ്ശേരി: എകരൂൽ കല്ലാരംകെട്ട് സ്വദേശിനിയായ യുവതിയെ കാണാതായതായി പരാതി. എകരൂൽ കല്ലാരംകെട്ടിൽ തസ്ലീമിന്റെ ഭാര്യ ജംഷില (31) നെയാണ് ഇന്നലെ വൈകുന്നേരം 4:30 മുതൽ കാണാതായത്. താമരശ്ശേരി ചുങ്കം ഇരുമ്പിൻ ചീടൻകുന്ന് പരേതനായ ജലീലിന്റെ മകളാണ് ജംഷില.

​ഈങ്ങാപ്പുഴയിലുള്ള സഹോദരൻ ജൽഷാദിന്റെ വീട്ടിലേക്ക് പോകാനായി സ്വന്തം വീട്ടിൽ നിന്നും ഇറങ്ങിയതായിരുന്നു ഇവർ. എന്നാൽ സഹോദരന്റെ വീട്ടിൽ എത്തിച്ചേരാതിരുന്നതിനെ തുടർന്ന് ഭർത്താവ് ബാലുശ്ശേരി പോലീസിൽ പരാതി നൽകുകയായിരുന്നു.

​സംഭവത്തിൽ ബാലുശ്ശേരി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കാണാതാവുന്ന സമയത്ത് മെറൂൺ കളർ ചുരിദാറാണ് ഇവർ ധരിച്ചിരുന്നത്.

എന്തെങ്കിലും വിവരം ലഭിക്കുന്നവർ ബാലുശ്ശേരി പോലീസിലോ 0496 264 2040, താഴെ കാണുന്നന്നമ്പറിലോ അറിയിക്കുക.

+91 98473 22288,+91 70346 72942