കാണാതായിട്ട് ദിവസങ്ങൾ കഴിഞ്ഞിട്ടും സൂചനയില്ല; കിനാലൂർ സ്വദേശിയായ യുവതിയെയും ഏഴുവയസ്സുകാരനായ മകനെയും കണ്ടെത്താനായില്ല
ബാലുശ്ശേരി: ബാലുശ്ശേരിയിൽ നിന്ന് കാണാതായ യുവതിയെയും ഏഴ് വയസ്സുള്ള മകനെയും കുറിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും വിവരമൊന്നുമില്ല. കിനാലൂർ സ്വദേശി കളത്തുവയലിൽ ഷഹല ഷെറിൻ (30) നെയും മകൻ ഹൈമൻ മുഹമ്മദ് (7)നെയുമാണ് കാണാതായത്.
ഈ മാസം 16 മുതലാണ് ഇവരെ കാണാതായത്. അടിവാരം സ്വദേശികളായ അഷ്റഫ്-ജസ്ന ദമ്പതികളുടെ മകളാണ് ഷഹല. വസ്ത്രങ്ങളും ആഭരണങ്ങളുമായാണ് യുവതി കുഞ്ഞിനെയും കൂട്ടി വീടുവിട്ടിറങ്ങിയതെന്ന് ഭർത്താവ് പറയുന്നു. ഭർത്താവ് ജയ്സലിന്റെ പരാതിയിൽ ബാലുശ്ശേരി പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
