കോൺക്രീറ്റ് സ്ലാബ് തകർന്നു വീണു: കമ്പി കാലിൽ തുളച്ചുകയറി വയോധികയ്ക്ക് ഗുരുതര പരുക്ക്.


താമരശ്ശേരി: കോരങ്ങാട് അൽഫോൻസ സ്കൂളിന് സമീപം ഓവുചാലിന് കുറുകെയിട്ട കോൺക്രീറ്റ് സ്ലാബ് തകർന്ന് വയോധികക്ക് പരിക്ക്. സ്ലാബിലെ ഇരുമ്പ് കമ്പി കാലിൽ തുളച്ചുകയറിയാണ് അപകടമുണ്ടായത്. കോരങ്ങാട് അൽഫോൻസാ സ്കൂളിന് സമീപം താമസിക്കുന്ന  ജാനു (78) വിനാണ് പരിക്കേറ്റത്. 

​താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.