പുരസ്കാരം ഏറ്റുവാങ്ങി

കട്ടിപ്പാറ: അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തിൻ്റെയും 'ഓപ്പറേഷൻ തൂഫാൻ' പദ്ധതിയുടെയും ഭാഗമായി താമരശ്ശേരി രൂപത കോർപ്പറേറ്റ് എജ്യുക്കേഷണൽ ഏജൻസി സംഘടിപ്പിച്ച  മത്സരത്തിൽ  നസ്രത്ത് എൽ. പി. സ്കൂൾ മൂത്തോറ്റിക്കൽ മികച്ച നേട്ടം കൈവരിച്ചു.

​കോർപ്പറേറ്റ് ഏജൻസിക്ക് കീഴിലുള്ള വിദ്യാലയങ്ങൾക്കായി സംഘടിപ്പിച്ച മത്സരത്തിൽ വൈവിധ്യമാർന്ന ബോധവൽക്കരണ പ്രവർത്തനങ്ങൾ കാഴ്ചവെച്ചാണ് നസ്രത്ത് എൽപി സ്കൂൾ മൂന്നാം സ്ഥാനവും 2000 രൂപ ക്യാഷ് അവാർഡും സ്വന്തമാക്കിയത്.

​ലഹരിക്കെതിരെ വിദ്യാർത്ഥികളിലും സമൂഹത്തിലും ബോധവൽക്കരണം സൃഷ്ടിക്കുന്നതിനായി വൈവിധ്യമാർന്ന പരിപാടികളാണ് സ്കൂളിൽ സംഘടിപ്പിച്ചിരുന്നത്. ഇന്ന് താമരശ്ശേരിയിൽ വച്ച് നടന്ന വ്യക്തിത്വ വികസന ക്ലബ് ഡയറക്ടർമാരുടെ യോഗത്തിൽ വച്ച് കോർപ്പറേറ്റ് മാനേജർ ഫാ. ജോസഫ് പാലക്കാട് അച്ഛൻ്റെ സാന്നിധ്യത്തിൽ താമരശ്ശേരി രൂപത അധ്യക്ഷൻ മാർ റെമീജിയോസ്  ഇഞ്ചനാനിയിൽ പിതാവിൽ നിന്നും പ്രധാന അധ്യാപിക  ചിപ്പി രാജും വിദ്യാർത്ഥി പ്രതിനിധികളും ക്യാഷ് അവാർഡ് ഏറ്റുവാങ്ങി.ഈ മികച്ച നേട്ടം കൈവരിക്കാൻ പിന്നിൽ പ്രവർത്തിച്ച അധ്യാപകർക്കും കുട്ടികൾക്കും സ്കൂൾ മാനേജർ ഫാദർ പ്രിയേഷ് തേവടിയിൽ പിടിഎ പ്രസിഡൻ്റ്  ഷാഹിം ഹാജി എം പി ടി എ പ്രസിഡൻ്റ്  നീതു ജോസഫ് എന്നിവർ അഭിനന്ദനങ്ങൾ അറിയിച്ചു.