എകരൂലിൽനിന്ന് കാണാതായ യുവതിയെ സുൽത്താൻ ബത്തേരിയിൽ കണ്ടെത്തി
എകരൂൽ: എകരൂലിൽനിന്ന് കാണാതായ ജംഷീലയെ ബന്ധുക്കൾ നടത്തിയ തിരച്ചിലിനൊടുവിൽ സുൽത്താൻ ബത്തേരിയിൽനിന്ന് കണ്ടെത്തി. ഭർത്താവുമായുണ്ടായ പിണക്കത്തെത്തുടർന്നാണ് താൻ നാടുവിട്ടതെന്ന് ജംഷീല പറഞ്ഞു.
ഇന്നലെ വൈകുന്നേരമാണ് ഈങ്ങാപ്പുഴയിലുള്ള സഹോദരന്റെ വീട്ടിലേക്ക് പോകുകയാണെന്ന് പറഞ്ഞ് ജംഷീല വീടുവിട്ടിറങ്ങിയത്. തുടർന്ന് യുവതി തിരികെയെത്താത്തതിനെ തുടർന്ന് ബന്ധുക്കൾ നടത്തിയ അന്വേഷണത്തിലാണ് സുൽത്താൻ ബത്തേരിയിൽവെച്ച് കണ്ടെത്താനായത്.
