തോട്ടിൽ വീണ് അഞ്ചു വയസ്സുകാരിക്ക് ദാരുണാന്ത്യം


നരിക്കുനി: തോട്ടിൽ വീണ് അഞ്ചു വയസ്സുകാരി മരണപ്പെട്ടു. കാവുംപൊയിൽ വയപ്പുറത്ത് താമസിക്കുന്ന റഊഫ് - സബീന ദമ്പതികളുടെ മകൾ ഹന ഫാത്തിമ (5) ആണ് മരിച്ചത്. മൂർഖൻകുണ്ട് നെടിയനാട് ജി.എം.എൽ.പി. സ്കൂളിലെ എൽ.കെ.ജി. വിദ്യാർത്ഥിനിയാണ്.

​നരിക്കുനി കാരുകുളങ്ങര പുതുശ്ശേരിപാലം തോട്ടിലാണ് അപകടമുണ്ടായത്. തോട്ടിൽ വീണ കുട്ടിയെ ഉടൻതന്നെ എളേറ്റിൽ വട്ടോളിയിലെ സ്വകാര്യ ആശുപത്രിയിലും, തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

​മൃതദേഹം തുടർ നടപടികൾക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.