കട്ടിപ്പാറ ഗ്രാമ പഞ്ചായത്തിലെ അമരാടു മലയിലേക്ക് പോകുന്ന റോഡ് കനത്ത മഴയിൽ പൂർണ്ണമായും ഒലിച്ച് പോയി

 കട്ടിപ്പാറ: ദിവസങ്ങളായി പെയ്ത കനത്ത മഴയെ തുടർന്ന് കട്ടിപ്പാറ ഗ്രാമ പഞ്ചായത്തിലെ മുത്തോറ്റി അമരാട് മല റോഡ് കോൺഗ്രീറ്റ് കഴിഞ്ഞതിനു ശേഷം 100. മീറ്ററിൽ കൂടുതൽ നിള ത്തിൽ റോഡ് പരിപൂർണ്ണമായും ഒലിച്ച് പോയി . ഗ്രാമ്പു . കവുങ്ങ്. തെങ്ങു. റബ്ബർ .കെക്കോ . മുതലായ വയാണ് അമരാടുമലയിൽ പ്രധാനമായും കർഷകർ കൃഷി ചെയുന്നത്. റോഡു തകർന്നത് മൂലം കൃഷിയെ മാത്രം ആശ്രയിച്ച് കഴിയുന്ന കർഷകർക്ക് സ്വന്തം കൃഷി സ്ഥലത്ത്‌നിന്ന് കാർഷിക ഉൽപന്നങ്ങൾ കൊണ്ടുവരുന്നതിനും കൃഷിയ്ക്ക് ആവശ്യമായ വളങ്ങളും തൈകളും കൃഷിഭൂമിയിൽ എത്തി കുന്നതിന് സാധിക്കുന്നില്ല. വിനോദ സഞ്ചാരികൾ ഏറെ ഇഷ്ടപെടുന്ന അമരാട് പ്രദേശത്തേക്ക് റോഡ് തകർന്നതുമൂലം എത്തിപ്പെടാൻ സാധിക്കുന്നില്ല. തകർന്ന റോഡു ഉടൻ വാഹന ഗതാഗതയോഗ്യമാക്കാനുള്ള നടപടികൾ ബന്ധപ്പെട്ടവർ സ്വികരിക്കണമെന്ന് കട്ടിപ്പാറ സംയുക്ത കർഷക കൂട്ടായ്മ ആവശ്യപ്പെട്ടു.