ഏഷ്യൻ ഫൂട് വോളി ഫെഡറേഷൻ അംഗം എംഎ സാജിദ് മാസ്റ്ററെ ആദരിച്ചു

പൂനൂർ: തായ്ലൻ്റിലെ ബാങ്കോക്കിൽ വെച്ചു നടന്ന ഏഷ്യൻ ഫൂട് വോളി ഫെഡറേഷൻ ( എ എഫ് എഫ് ) എക്സിക്യൂട്ടീവ് അംഗമായി തെരഞ്ഞെടുക്കപ്പെട്ട എം എ സാജിദ് മാസ്റ്ററെ ആദരിച്ചു. പൂനൂർ ഗവ:ഹയർ സെക്കൻഡറി സ്കൂൾ 1991 ബാച്ച് പൂർവ്വ വിദ്യാർഥി കൂട്ടായ്മയാണ് പൊന്നാടയണിയിച്ചും, സ്‌നേഹോപഹാരം നൽകിയും സാജിദ് മാസ്റ്ററെ ആദരിച്ചത്. ആദരിക്കൽ ചടങ്ങിനോടനുബന്ധിച്ച് ഓണാഘോഷ പരിപാടികളും, വൈവിദ്യമാർന്ന മറ്റു കലാപരിപാടികളും അരങ്ങേറി. റസിയ പരിപാടികൾ ഉദ്ഘാടനം ചെയ്തു. ഹൈദർ അവേലം അധ്യക്ഷനായിരുന്നു. പി ടി ജഗനാഥൻ, റഹ്‌മാൻ കട്ടയാട്ട്, ശ്രീകുമാർ, സുരേഷ്, സക്കീന എന്നിവർ ആശംസാ പ്രസംഗം നടത്തി. ഹമീദ് കോളിക്കൽ സ്വാഗതം പറഞ്ഞു.
വിഭവസമൃദ്ധമായ ഓണ സദ്യയോടെയാണ് പരിപാടികൾക്ക് സമാപനം കുറിച്ചത്