പ്രഷർ പമ്പിൽ നിന്ന് ഷോക്കേറ്റ് തൊഴിലാളി മരിച്ചു
കൊടുവള്ളി: വീട്ടുമുറ്റം വൃത്തിയാക്കുന്നതിനിടെ പ്രഷർ പമ്പിൽ നിന്ന് വൈദ്യുതാഘാതമേറ്റ് തൊഴിലാളി മരിച്ചു. വാവാട് മാട്ടാംപൊയിൽ രവീന്ദ്രൻ (58) ആണ് മരിച്ചത്.
വ്യാഴാഴ്ച വൈകുന്നേരത്തോടെ വീടിന് സമീപത്തെ മറ്റൊരു വീട്ടിൽ ജോലി ചെയ്യുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ഉടൻ തന്നെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം നിലവിൽ താമരശ്ശേരി താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
