ശക്തമായ മഴ: കിണർ ഇടിഞ്ഞുതാഴ്ന്നു

താമരശ്ശേരി: പുലർച്ചെ പെയ്ത ശക്തമായ മഴയിൽ താമരശ്ശേരി പള്ളിപ്പുറം വാടിക്കൽ ഓണിപ്പൊയിൽ ഒ.പി. ചന്ദ്രന്റെ വീട്ടുമുറ്റത്തെ കിണർ ഇടിഞ്ഞുതാഴ്ന്നു.

​ഇന്ന് പുലർച്ചെയോടെയായിരുന്നു സംഭവം. മഴ കനത്തതോടെ കിണറിന്റെ വശങ്ങൾ ഇടിഞ്ഞ് താഴ്ന്നുപോവുകയായിരുന്നു.