വ്യാപാരി സംഘടനാ ഭാരവാഹികൾക്കായി നേതൃത്വ പരിശീലന ക്യാമ്പ് നടത്തി

താമരശ്ശേരി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി താമരശ്ശേരി യൂണിറ്റിന്റെ എക്സിക്യൂട്ടീവ്  അംഗങ്ങളുടെ ക്യാമ്പ് രണ്ട് ദിവസങ്ങളിലായി ചുവട് 2026 
 എന്ന പേരിൽ ആഗസ്റ്റ് 11, 12 വയനാട് ലക്കിടിയിലുള്ള സൻഹീര ഹോട്ടലിൽ വെച്ച് നടക്കുകയുണ്ടായി. യൂണിറ്റ് പ്രസിഡന്റ് പി.സി. അഷറഫ് ഉദ്ഘാടനം ചെയ്ത യോഗത്തിൽ ജനറൽ സെക്രട്ടറി പി.ടി. അബ്ദുനാസർ അധ്യക്ഷത വഹിച്ചു. ജന:സെക്രട്ടറി ജോയ് തോമസ് സ്വാഗതവും AK മുഹമ്മദലി നന്ദിയും പറഞ്ഞു
ഉച്ച കഴിഞ്ഞ് 3 മണിക്ക് സംഘാടക മികവ് എന്ന വിഷയത്തിൽ ഷാഹുൽ തൃശൂർ നയിച്ച നേത്ര്യപഠന ക്ലാസ് നടന്നു.പ്രോഗ്രാം കോർഡിനേറ്റർ കെ.പി. മുഹമ്മദ് ഷാഹുൽ തൃശൂരിനെ പരിചയപെടുത്തി. KP അബ്ദുള്ള നന്ദി പറഞ്ഞു.വൈകിട്ട് 7:30-ന് യൂണിറ്റ് അംഗങ്ങളുടെ കലാപരിപാടികൾ നടന്നു. പരിപാടികൾക്ക് ഷംസീർ വമ്പൻ നേതൃത്വം നൽകി.